108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കണം
പേരാവൂർ: 108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കണമെന്നും ആംബുലൻസിന്റെ മെയിന്റനൻസ് വർക്ക് യഥാസമയം നിർവഹിക്കണമെന്നും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ എക്‌സികുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ മുതൽ ലഭിക്കേണ്ട ഇംക്രിമെന്റ് ഉടനടി അനുവദിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി എ.പി. ധനേഷ്, പേരാവൂർ ഏരിയാ സെക്രട്ടറി ജി. പ്രഭാകരൻ, സൈനുൽ ആബിദ്, ഷിൽജ ഫ്രാൻസിസ്, കെ.എ. അമൃത ഗംഗ, ടി.എം. നൗഫൽ എന്നിവർ സംസാരിച്ചു.