ഹൗസ് ബോട്ടില്‍ നിന്ന് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ഹൗസ് ബോട്ടില്‍നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമനസേനയുടെ മുങ്ങല്‍വിദഗ്ധരാണ് പുറത്തെടുത്തത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം പുന്നമടയില്‍ ബോട്ടിംഗിനെത്തിയ യുവാവാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ആങ്കറിംഗ് ചെയ്ത ശേഷമാണ് ഇയാളെ കാണാതായത്.
രാത്രിതന്നെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അഗ്നിശമനസേന എത്തി രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.