പേരാവൂരിലെ നടപ്പാതയിൽ പുതിയ സ്ലാബ് സ്ഥാപിച്ചു

പേരാവൂർ: ടൗണിൽ നിടുമ്പൊയിൽ റോഡിലെ നടപ്പാതയിൽ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിച്ചു. പേരാവൂർ പഞ്ചായത്തധികൃതർ ഇടപെട്ടാണ് അപകടാവസ്ഥയിലായ നടപ്പാതയിലെ സ്ലാബ് അടിയന്തരമായി മാറ്റി സ്ഥാപിച്ചത്. സ്ലാബ് തകർന്ന് കാൽനട ദുഷ്ക്കരമായത് ന്യൂസ് ഹണ്ട് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.