14കാരിയെ ലെെംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ഭീഷണിപ്പെടുത്തി; അദ്ധ്യാപകൻ പൊലീസ് പിടിയിൽ

അമരാവതി: 14വയസുകാരിയെ ലെെംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ പിടിയിൽ. സത്യ റാവു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം. കുറച്ചു ദിവസങ്ങളായി കുട്ടി ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല.
കൂടാതെ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.സ്‌കൂളിലെ കലാ അദ്ധ്യാപകൻ സത്യ റാവു എന്നയാൾ പീഡിപ്പിക്കുകയും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി അമ്മയോട് പറഞ്ഞു.
തുടർന്ന് മാതാപിതാക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതി സ്കൂളിൽ പ്യൂണായും ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. സത്യ റാവു സ്കൂളിലെ നിരവധി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
സ്‌ത്രീകൾക്കെതിരായ കുറ്റകൃതൃങ്ങൾ അന്വേഷിക്കുന്ന ആന്ധ്രാപ്രദേശിലെ പ്രത്യേക പൊലീസ് വിഭാഗമായ ദിശ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇരയായ കുട്ടിയെ ആശുപത്രിയിൽ കൗൺസിലിംഗിന് വിധേയയാക്കിയിട്ടുണ്ട് .