മാലൂർ ഇനി ക്യാമറക്കണ്ണുകളിൽ

Share our post

മാലൂർ: മാലൂരിൽ ക്യാമറക്കണ്ണുകൾ നിറയുന്നു. മാലൂർ പോലീസ്, പഞ്ചായത്ത്, വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടന എന്നിവരുടെ കൂട്ടായ്മയാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. മട്ടന്നൂർ മുൻസിപ്പാലിറ്റി, തില്ലങ്കേരി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട്, പേരാവൂർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മാലൂരിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളിലും കൂടാതെ മാലൂർ  പഞ്ചായത്തിലെ തിരക്കേറിയ മുഴുവൻ പ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. മാലൂർ പോലീസ്, വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾക്ക് പുറമേയാണ് പുതിയതായി അൻപതിലധികം ക്യാമറകൾ സ്ഥാപിക്കുന്നത്.

ഇത് സംബന്ധിച്ച് നടന്ന ആലോചന യോഗം മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. ചാടൻ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. പോലീസ് സബ്ബ് ഇൻസ് പെക്ടർ ഇ.കെ സനൽ, പി.ആർ.ഒ ആർ. വിനോദ്. രാഷ്ട്രീയ പാർ ട്ടി പ്രതിനിധികളായ കോട്ടായി ജനാർദ്ദനൻ, അസ്കർ ശാപപുരം, അജയകുമാർ പാറാലി, മെഹറൂഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് തോലം പത്മനാഭൻ, വ്യാപാരി വ്യവസായി പ്രതിനിധി കെ.കെ. മോഹൻ കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകൻ, കെ.കെ കുഞ്ഞിക്കണ്ണൻ, കെ.കെ. വത്സൻ, പഞ്ചായത്ത് അംഗങ്ങളായ കാഞ്ഞിരോളി രാഘവൻ, സി. രജനി, എൻ. സഹദേവൻ, രമേശൻ കോയിലോടൻ, എം. ശ്രീജ, ശ്രീകല സത്യൻ, വിജേഷ് തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!