കണ്ണൂർ വിമാനത്താവളത്തിൽ ടാക്സികളുടെ പ്രവേശന നിരക്ക് കുറച്ചു

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ ടാക്സി കാറുകൾക്കുള്ള പ്രവേശന നിരക്ക് 250 രൂപയിൽ നിന്ന് 100 രൂപയായി കുറച്ചു. വിമാന താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവിൽ വരിക. ഫീസ് കുറക്കുന്നതായി യൂണിയൻ പ്രതിനിധികൾ കിയാൽ എം. ഡിയുമായി ചർച്ച നടത്തിയിരുന്നു.