മുരിങ്ങോടി ടൗണിൽ എ.ഡി കാർ വാഷ് പ്രവർത്തനം തുടങ്ങി

പേരാവൂർ: മുരിങ്ങോടി ടൗണിൽ എ.ഡി കാർ വാഷ് പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.എം.രഞ്ജുഷ, മുരിങ്ങോടി ജുമാ മസ്ജിദ് ഖത്തീബ് മുസമ്മിൽ ഇർഫാനി അൽ മഖ്ദൂമി, മൈക്കിൾ.ടി.മാലത്ത്,പാലക്കണ്ടി വിജയൻ, എം.പി.യൂസുഫ്, എ.ഡി.കാർ വാഷ് മാനേജിംഗ് പാർടണർമാരായകെ.അരുൺ, വി.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
ഫോം വാഷ്,അണ്ടർ കോട്ടിംഗ്, കാർ പോളിഷ്, ഇന്റീരിയർ ക്ലീനിംഗ് തുടങ്ങി ഹൈജീനിക്കായി വാഹനങ്ങൾ വാഷ് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു.