കണ്ണൂരിൽ കവുങ്ങ് തലയിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു

പരിയാരം : കവുങ്ങ് വീണ് ഒൻപത് വയസുകാരൻ മരിച്ചു. ഏര്യം വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ പി.എം. മഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം യു.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പിതാവായ നാസർ തന്റെ വീടിന് മുന്നില്‍ അപകടകരമായ വിധത്തില്‍ നില്‍ക്കുന്ന കവുങ്ങ് മുറിച്ചപ്പോള്‍ വീടിന് നേര്‍ക്ക് വീഴുകയായിരുന്നു. മുറ്റത്ത് നില്‍ക്കുകയായിരുന്ന ജുബൈര്‍ ഓടിമാറാന്‍ ശ്രമിക്കുന്നതിനിടയില്‍ കവുങ്ങ് തലയില്‍ വീഴുകയായിരുന്നു.
പരിക്കേറ്റ ജുബൈറിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി ഏഴരയോടെ മരണപ്പെട്ടു.
സഹോദരങ്ങള്‍: നാജ, മുഹമ്മദ് നജീഹ്. മൃതദേഹം കണ്ണൂർ ഗവ: മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.