പി.ജി മെഡിക്കൽ പ്രവേശനത്തിന് 12 വരെ അപേക്ഷിക്കാം

Share our post

തിരുവനന്തപുരം: മൂന്ന് മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശന നടപടികൾ ആരംഭിച്ചു. 50 ശതമാനം സീറ്റിൽ അഖിലേന്ത്യ ക്വോട്ടയിലും 50 ശതമാനം സീറ്റിൽ സംസ്ഥാന ക്വോട്ടയിലും പ്രവേശനം നടത്തിയിരുന്ന കഴിഞ്ഞ വർഷം വരെയുള്ള രീതി ഈ വർഷവും തുടരും. സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനം കൂടി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനൊപ്പം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡി.ജി.എച്ച്.എസ് ഉത്തരവ് പുറപ്പെടുവിച്ചതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്.

സംസ്ഥാന ക്വോട്ടയിൽ പ്രവേശനത്തിന് പ്രവേശന പരീക്ഷ കമീഷണർ അപേക്ഷ ക്ഷണിച്ചു. സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ സീറ്റുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്.

ഓൺലൈൻ അപേക്ഷകൾ ഈ മാസം 12ന് വൈകീട്ട് നാല് വരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ സമർപ്പിക്കാം. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 04712525300.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!