ചൂട്ടാട് ബീച്ച് പാർക്കിൽ കാറ്റാടിമരങ്ങൾ നിലംപൊത്തി; ഒഴിവായത് വൻ ദുരന്തം

Share our post

പഴയങ്ങാടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൂട്ടാട് ബീച്ച് പാർക്കിൽ കനത്ത മഴയിലും കാറ്റിലും കാറ്റാടി മരങ്ങൾ നിലം പൊത്തി. ഇന്നലെ രാവിലെയാണ് പാർക്കിലെ പ്രവേശന കവാടത്തിനരികിലെ കൂറ്റൻ കാറ്റാടി മരങ്ങൾ പൊട്ടിവീണത്.

പ്രവേശന ഉദ്യാനത്തിലെ ഇരിപ്പിടങ്ങളും മറ്റും തകർന്നിട്ടുണ്ട്. ഇതിന് മുന്നിലായി കുട്ടികൾക്കായുളള ഊഞ്ഞാലിൽ നിന് സമീപം രണ്ട് കാറ്റാടി മരങ്ങൾ കൂടി പൊട്ടി വീണിട്ടുണ്ട്. ഊഞ്ഞാൽ പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണത്തിന് മുകളിലാണ് കാറ്റാടി മരങ്ങൾ വീണ് നാശനഷ്ടമുണ്ടായത് .

പാർക്കിന് ചുറ്റുമുളള കാറ്റാടി മരങ്ങളിൽ പലതും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ . കാലവർഷം കനത്തത് പാർക്ക് താൽക്കാലികമായി അടച്ചിടാൻ നിർദേശം ഉണ്ടായിരുന്നു. ഇത് കാരണമാണ് വൻ ദുരന്തം ഒഴിവായത്.

എന്നാലും അടച്ചിട്ട പാർക്കിലേക്ക് പുതിയവളപ്പ് കടപ്പുറം വഴി ആളുകൾ എത്തുന്നുണ്ട്. നിയമം ലംഘിച്ച് നുഴഞ്ഞ് കയറുകയാണ് ഇവർ.ഇത്തരത്തിൽ വരുന്ന ആളുകൾ കടലിലും ഇറങ്ങുന്നുണ്ട്. ഈ പ്രദേശത്ത് വ്യാപകമായി കരയിടിച്ചിലുമുണ്ട്.

രണ്ട് വർഷം മുൻപ് പാർക്കിന്റെ ഒരു ഭാഗം തന്നെ കടലെടുത്തിരുന്നു. ഇതിന്റെ നാശനഷ്ടങ്ങൾ ഇവിടെ ഇപ്പോഴും കാണാനുണ്ട്. നാല് ദിവസം പെയ്ത മഴ ഇനിയും ശക്തമായി തുടർന്നാൽ പാർക്കിന്റെ നില നിൽപ് തന്നെ ഭീഷണിയിലാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!