Kannur
മാലിന്യ സംസ്കരണം: റസിഡന്ഷ്യല് അസോസിയേഷനുകള്ക്ക് സ്റ്റാര് പദവി നല്കും
ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികവ് പുലര്ത്തുന്ന റസിഡന്ഷ്യല് അസോസിയേഷനുകള്ക്ക് സ്റ്റാര് പദവി നല്കും. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രവര്ത്തനങ്ങള് അവലോകനം ചെയ്യാന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര്ന്ന റസിഡന്ഷ്യല് അസോസിയേഷന് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
എ.ഡി.എം. കെ. കെ ദിവാകരന് യോഗം ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണം ഫലപ്രദമാക്കാന് റസിഡന്സ് അസോസിയേഷനുകളുടെ പൂര്ണ പിന്തുണ വേണമെന്ന് എ. ഡി. എം പറഞ്ഞു. മലിനജലം കുടിവെള്ളത്തില് കലരാതിരിക്കാനും മഴക്കാല രോഗങ്ങളെ തടയാനുമുള്ള ബോധവല്ക്കരണ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്കരണം, ഹരിതവല്ക്കരണം എന്നിവയുടെ അടിസ്ഥാനത്തില് റെസിഡന്സ് അസോസിയഷനുകള്ക്ക് ജില്ലാ ഭരണകൂടം സ്റ്റാര് പദവി നല്കും. മാലിന്യം ഉറവിടത്തില് തന്നെ സംസ്കരിക്കുക, ജൈവഅജൈവ മാലിന്യങ്ങളെ തരംതിരിക്കുക, ഹരിത കര്മ സേനക്ക് യൂസര് ഫീ നല്കി മാലിന്യം കൈമാറുക, മാലിന്യ കൂനകള് നീക്കം ചെയ്യുക, സൗന്ദര്യവല്ക്കരണം നടത്തുക, നൂതന മാലിന്യ സംസ്കരണ മാതൃകകള് നടപ്പാക്കുക തുടങ്ങിയവ മാനദണ്ഡമാക്കിയാണ് സ്റ്റാര് പദവി നല്കുക.
റസിഡന്റ്സ് അസോസിയേഷനുകളുടെ ജില്ലാ പ്രസിഡണ്ട് ആര് അനില് കുമാര് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര് ടി ജെ അരുണ് മുഖ്യാതിഥിയായി. ഹരിത കേരളം മിഷന് ജില്ലാ കോ-ഓഡിനേറ്റര് ഇ കെ സോമശേഖരന്, കില ജില്ലാ ഫെസിലിറ്റേറ്റര് പി. വി രത്നാകരന് എന്നിവര് പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷന് ജില്ലാ കോ-ഓഡിനേറ്റര് കെ എം സുനില് കുമാര്, ഫെറ വനിത വേദി ജില്ലാ പ്രസിഡണ്ട് പങ്കജവല്ലി, റെസിഡന്സ് അസോസിയേഷന് ഭാരവാഹികള് തുടങ്ങിയവര് പങ്കെടുത്തു.
Kannur
സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവ് ;വാക്ക് ഇൻ ഇന്റർവ്യൂ വ്യാഴാഴ്ച
കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവുണ്ട്. വ്യാഴാഴ്ച (06.02.2025 ) മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി (KASP ) ക്ക് കിഴിലായിരിക്കും നിയമനം. സയൻസ് വിഷയത്തിൽ നേടിയ പ്രീ-ഡിഗ്രി / പ്ലസ്ടു / വിഎച്ച് എസ് ഇ ക്കുശേഷം, ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം എന്നതാണ് യോഗ്യത. കേരളാ സർക്കാരിന്റെ നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം ഒരു വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
Kannur
ഭാഗ്യക്കുറി ക്ഷേമനിധി ഭവന പദ്ധതി
കണ്ണൂർ: അഞ്ച് വർഷത്തിൽ അധികം ഭാഗ്യക്കുറി ക്ഷേമനിധി അംഗമായ സജീവ അംഗങ്ങൾക്ക് ഭവന പദ്ധതിയിൽ അപേക്ഷിക്കാം.അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിലെ ആർക്കും സ്വന്തമായി വീട് ഉണ്ടാവരുത്. വിവിധ അർഹത മാനദണ്ഡങ്ങൾക്ക് വിധേയമായും മുൻഗണന ക്രമം അനുസരിച്ചും ജില്ലയിൽ ഒൻപത് പേർക്കാണ് വീട് അനുവദിക്കുക.മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ ഫോറം, കൂടുതൽ വിവരങ്ങൾ എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ ലഭിക്കും.
Kannur
പി.എസ്.സി വിജ്ഞാപനം റദ്ദാക്കി
കണ്ണൂര്: ജില്ലയില് എക്സൈസ് വകുപ്പില് ഡ്രൈവര് (തസ്തിക മാറ്റം വഴിയുള്ള നിയമനം- കാറ്റഗറി നമ്പര് 406/2021) തസ്തികയിലേക്ക് 2021 സെപ്റ്റംബര് 30 ന് ഗസറ്റില് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല് തെരഞ്ഞെടുപ്പ് നടപടികള് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ആഫീസര് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു