ടി.പി. സുകുമാരൻ മാസ്റ്ററെ അനുസ്മരിച്ചു

ചിറ്റാരിപ്പറമ്പ് : യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റും നാടക സാഹിത്യ പ്രതിഭയുമായിരുന്ന ഡോ. ടി.പി. സുകുമാരൻ മാസ്റ്ററെ യുവകലാസാഹിതി ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ചിറ്റാരിപ്പറമ്പിൽ നടന്ന പരിപാടി പ്രശസ്ത ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പി.വി. ജയപ്രകാശൻ, ജില്ലാ എക്സി. അംഗങ്ങളായ പ്രകാശൻ കടമ്പൂർ, ഇ.കെ. അനിൽ, കെ.വി. സുനിൽകുമാർ, നാടക സംവിധായകൻ ടി. പവിത്രൻ, ഇപ്റ്റ സംസ്ഥാന സെക്രട്ടറി വി.കെ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ‘ആയഞ്ചേരി വല്യശ്മാൻ’ നാടക പ്രവർത്തകർ അനുഭവം പങ്കുവെച്ചു.