മൂന്ന് നൂറ്റാണ്ടിനു ശേഷം പ്രസിദ്ധീകരണം നിർത്തി ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പത്രം

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പത്രമായ വിയന്നയിലെ വീനർ സെയ്റ്റങ് പ്രസിദ്ധീകരണം അവസാനിപ്പിച്ചിരിക്കുകയാണ്.
1703ൽ ആരംഭിച്ച വീനർ സെയ്റ്റങ് 320 വർഷത്തെ സേവനത്തിനുശേഷമാണ് പ്രസിദ്ധീകരണം നിർത്തുന്നത്. ഇനിമുതൽ വീനർ സെയ്റ്റങ് ഓൺലൈനിൽ വായിക്കാം.
വീനെറിസ്കസ് ഡയറിയം എന്ന പേരിൽ 1703 ഓഗസ്റ്റ് 8 നാണ് ഈ പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഓസ്ട്രിയൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രം അടുത്തിടെ വലിയ വരുമാനത്തകർച്ച നേരിട്ടതിനെ തുടർന്ന് സ്റ്റാഫുകളുടെ എണ്ണം മൂന്നിൽ രണ്ടായി കുറച്ചിരുന്നു.