ചെവിടിക്കുന്നിൽ കോൺക്രീറ്റ് തടയണയിൽ തങ്ങിയ മരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി

പേരാവൂർ: ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയിൽ തങ്ങി നിന്ന മരത്തടികൾ നീക്കം ചെയ്യാൻ തുടങ്ങി.അഗ്നിരക്ഷാ സേനയും ഡി.വൈ.എഫ്.ഐ പേരാവൂർ മേഖലാ യൂത്ത് ബ്രിഗേഡും ചേർന്നാണ് മരത്തടികൾ നീക്കം ചെയ്യുന്നത്.
കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തി തടയണയിൽ കുരുങ്ങിയമരക്കൊമ്പുകളും ഇത്തവണത്തെ മഴയിൽ ഒഴുകിയെത്തിയ മരത്തടികളും തടയണയിൽ തങ്ങി നിന്നാണ് അപകടഭീഷണിയായത്.
കോൺക്രീറ്റ് തടയണയിൽ മരത്തടികൾ തങ്ങി നിന്ന് വീടിന് ഭീഷണിയായ വാർത്ത ന്യൂസ് ഹണ്ട് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.