പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: ബാലുശേരിക്ക് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശേരി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ രമ്യ, ഡ്രൈവർ രജീഷ്, പി.ആർ.ഒ ഗിരീഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പോലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.