Kerala
മറുനാടൻ മലയാളി മാധ്യമ സ്ഥാപനമായി കാണുന്നില്ലെന്ന് ലീഗ്; കോൺഗ്രസ് നിലപാട് തള്ളി പി.എം.എ സലാം
മലപ്പുറം : മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്‌പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്വേഷിക്കണം. തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.
മറുനാടൻമലയാളി പോലുള്ള മാധ്യമങ്ങൾക്ക് പൂർണ സംരക്ഷണമൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു. പി. വി. ശ്രീനിജൻ എം.എൽ.എയെ ആക്ഷേപിച്ചും വ്യക്തിഹത്യനടത്തിയും വാർത്ത നൽകിയെന്ന പരാതിയെത്തുടർന്ന് മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കമ്പ്യൂട്ടർ ഉൾപ്പെടെ വ്യാജവാർത്ത നിർമാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങൾ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതെല്ലാം ‘തോന്നിയവാസം’ ആണ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാട്. ഷാജൻ സ്‌കറിയക്കെതിരായ നടപടി അതിക്രൂരമാണ് എന്നും അദ്ദേഹം പറഞ്ഞു.
പി. വി ശ്രീനിജൻ, പി. വി അൻവർ എന്നീ ജനപ്രതിനിധികളും എം. എ യൂസഫ് അലിയേപ്പോലുള്ള ലോകമറിയുന്ന വ്യവസായികകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ മറുനാടൻമലയാളിയെന്ന ചാനലിന്റെ വ്യാജവാർത്താ സൃഷ്‌ടിക്കെതിരേ നിയമപോരാട്ടത്തിലാണ്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ കുടുംബവും മറുനാടൻ വ്യാജവാർത്ത നൽകി അപമാനിച്ചുവെന്നാരോപിച്ച് മാനനഷ്‌ടക്കേസ് നൽകിയിരിക്കുകയാണ്. ഇതിനെയെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള നേതാക്കൾ ‘മറുനാടൻ സംരക്ഷയജ്ഞം’ പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാജ വാർത്താസൃഷ്‌ടിച്ചുവെന്ന് ബോധ്യപ്പെട്ടതിനാൽ മറുനാടൻ എഡിറ്റർ ഷാജൻസ്‌കറിയയ്‌ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടുണ്ട്.
ഒളിവിൽപോയ ഷാജനെ എറണാകുളം സിറ്റി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇയാളെ പിടികൂടുന്നതിനുവേണ്ടിയാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇത്തരം വ്യാജവാർത്തക്കാരെയുൾപ്പെടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 26ന് പൊലീസ് സ്‌റ്റേഷൻമാർച്ച് നടത്താനാണ് കെ.പി.സി.സി തീരുമാനം.
Kerala
വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും
വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്‌ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Kerala
മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു