യുവതിക്ക് നേരെ നഗ്നതാ പ്രദർശനം ; കണ്ണൂരിലെ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

Share our post

കണ്ണൂർ: നാദാപുരത്തിനടുത്ത് വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ.

കണ്ണൂർ സിറ്റിയിലെ ദീനുൽ ഇസ്ല്ലാം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ കടവത്തൂർ കുറൂള്ളിക്കാവിനടുത്തെ ഇയ്യച്ചേരി മുഹമ്മദ് ഖലീൽ (52) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പകലാണ് വളയം കുറ്റിക്കാട്ടിലെ റോഡരികിലെ  വീട്ടിലേക്ക് ഇയാൾ ബൈക്ക് ഓടിച്ച് എത്തിയത്. വീട്ടമ്മയും,  യുവതിയുമാണ് ഇവിടെ ഉണ്ടായിരുന്നത്.ചെടി ആവശ്യപ്പെട്ട് ബൈക്ക് നിർത്തി ഇറങ്ങിയ ശേഷം യുവതിക്ക് നേരെയാണ് ഇദ്ദേഹം ഉടുപ്പ് മാറ്റി നഗ്നതാ പ്രദർശനം നടത്തിയത്. ഹെൽ മെറ്റും മഴക്കോട്ടും ധരിച്ചിരുന്നു.

സത്രീകൾ ബഹളം വെച്ചപ്പോൾ ഇയാൾ കടന്ന് കളഞ്ഞു.  ഇയാളുടെ മോട്ടോർ ബൈക്കിന്റെ ഫോട്ടോ യുവതി പകർത്തി വളയം പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ ഇന്നലെ വളയം പൊലീസ് അറസ്റ്റ്  ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!