Connect with us

Kerala

‘പ്രിയ യാത്രക്കാരേ, കെ.എസ്.ആർ.ടി.സി ഇനി ത്രെഡ്‌സിലും’; ട്രെൻഡിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിൽ ആദ്യം

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിമുതൽ ‘ത്രെഡ്‌സിൽ’ ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ ഓഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ‘പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെൻഡ് അനുസരിച്ച് കെ.എസ്.ആർ.ടി.സിയും ഇനിമുതൽ ത്രെഡ്‌സിൽ’ എന്നാണ് കുറിച്ചിരിക്കുന്നത്.

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നത് കെ.എസ്.ആർ.ടി.സി ആണ്. ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെ.എസ്.ആർ.ടി.സി ‘Threads’-ൽ ഇല്ലേ എന്ന്…ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി Trend അനുസരിച്ച് കെ.എസ്.ആർ.ടി.സിയും ഇനിമുതൽ ‘Threads’-ൽ…Please follow our ‘Threads’ account:https://www.threads.net/@ksrtcofficialകെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയാ സെല്ലും നിലവിലെ സജീവ സാമൂഹ്യ മാധ്യമ platform-കൾ ആയ Facebook, YouTube, Instagram, Twitter, LinkedIn, dailyhunt, WhatsApp, എന്നിവയ്ക്ക് പുറമേ വളരെ വേഗം trending ആയി മാറിക്കൊണ്ടിരിക്കുന്ന ‘Threads’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലേയ്ക്ക്…കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും 07. 07 .2023 ൽ account:https://www.threads.net/@ksrtcofficial സോഷ്യൽ മീഡിയ സെൽ ‘Threads’ പ്ലാറ്റ്ഫോമിൽ join ചെയ്തു കഴിഞ്ഞു.കെ.എസ്.ആർ.ടി.സിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റുവിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെല്ലിന്റെ ‘Threads’ അക്കൗണ്ടും follow ചെയ്യുമല്ലോ…Link: https://www.threads.net/@ksrtcofficialdailyhunt, WhatsApp, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്ലൈൻ – 0471-246379918005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കുംസോഷ്യൽ മീഡിയ സെൽ, dailyhunt, WhatsApp – (24×7)വാട്സാപ്പ് – 94977 22205ബന്ധപ്പെടാവുന്നതാണ്.Like1f44d share2705and subscribe25b61f310Website: www.keralartc.comYouTube -https://youtube.com/channel/UCQO70_lRhoPu__PMrnroIHgfacebook – https://www.facebook.com/KeralaStateRoadTransportCorporation/Threads-https://www.threads.net/@ksrtcofficialInstagram – https://instagram.com/ksrtcofficial?utm_medium=copy_linkDailyhunt – https://profile.dailyhunt.in/keralartcTwitter -https://twitter.com/transport_state?s=08#Ksrtc #cmd #threads #please_follow #socialmediacell


Share our post

Kerala

കർണാടകയിൽ ഡീസലിന് രണ്ട് രൂപ കൂട്ടി

Published

on

Share our post

ബെംഗളൂരു: വിൽപന നികുതി കൂട്ടിയതോടെ കർണാടകയിൽ ഡീസലിന് 2 രൂപ വരെ കൂടും. പെട്രോളിൻ്റെ വിൽപന നികുതി യിൽ മാറ്റമില്ല. ബെംഗളൂരുവിൽ ഡീസലിന് 88.99, പെട്രോളിന് 102.92 എന്നിങ്ങനെയാണ് നില വിലെ വില.


Share our post
Continue Reading

Kerala

ലഹരി കടത്തിലും ഉപയോഗത്തിലും 18 തികയാത്തവരുടെ പങ്കാളിത്തം കൂടുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

Published

on

Share our post

മയക്കുമരുന്ന് കടത്തിലും ഉപയോഗത്തിലും വ്യാപാരത്തിലും 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പങ്കാളിത്തം വര്‍ധിക്കുന്നതായി കണക്കുകള്‍. 2022 മുതല്‍ മയക്കുമരുന്ന് കള്ളക്കടത്തിനും വ്യാപാരത്തിനും പിടിയിലായത് 170 കുട്ടികളെന്നാണ് കണക്കുകള്‍.
സംസ്ഥാനത്ത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്രതികളായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2022ല്‍ 40 കേസും, 2023ല്‍ 39ഉം 2024ല്‍ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025ല്‍ രണ്ടുമാസത്തിനിടെ 36 എന്‍ഡിപിഎസ് കേസുകളാണ് ഈ പ്രായപരിധിയിലുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 2021 മുതല്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകളില്‍ 86 കുട്ടികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കുള്ള ശിക്ഷ കുറവായതാണ് ലഹരി മാഫിയ മുതലെടുക്കുന്നത്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പലപ്പോഴും കുട്ടിക്കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കാറുണ്ട്. ഒപ്പം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രമാണ് പലപ്പോഴും ഉണ്ടാകാറും ഉള്ളത്.


Share our post
Continue Reading

Kerala

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം: കെ.എസ്.ഇ.ബി

Published

on

Share our post

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി. ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിച്ചു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!