വസ്ത്രാലയത്തിലെ 15 ചാക്ക് മാലിന്യങ്ങൾ ബാവലിപ്പുഴയിൽ തള്ളി; 25000 രൂപ പിഴ

കണിച്ചാർ : പുഴയിലും പുഴയോരത്തും മാലിന്യം തള്ളിയ വസ്ത്രാലയത്തിന് കാൽലക്ഷം രൂപ പിഴചുമത്തി. പേരാവൂരിലെ ശോഭിത വെഡ്ഡിങ് സെന്ററിനാണ് കണിച്ചാർ പഞ്ചായത്തധികൃതർ പിഴയിട്ടത്. 15 ചാക്കോളം മാലിന്യമാണ് കണിച്ചാർ പഞ്ചായത്തിലെ ബാവലിപ്പുഴയിലും പുഴയോരത്തും കൊണ്ടുതള്ളിയത്. പഞ്ചായത്തധികൃതർ സ്ഥാപനമുടമയെ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു.