ആദ്യ ഏഴ് മണിക്കൂറില്‍ പത്ത് ലക്ഷം ഉപഭോക്താക്കളെ നേടി ത്രെഡ്‌സ് ആപ്പ്

മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പില്‍ ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചുവെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്‌സ് എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
ട്വിറ്ററില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങളില്‍ അസ്വസ്ഥരായ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ത്രെഡ്‌സിന് സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്
500 കാരക്ടര്‍ ലിമിറ്റ് ഉള്‍പ്പടെ ട്വിറ്ററിന് സമാനമായ ഒട്ടനവധി സൗകര്യങ്ങളാണ് ത്രെഡ്‌സിലുമുള്ളത്. അതേസമയം ത്രെഡ്‌സ് വലിയ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതേ വിമര്‍ശനം ഉന്നയിച്ച് ട്വിറ്റര്‍ മുന്‍ മേധാവി ജാക്ക് ഡോര്‍സിയും രംഗത്തുവന്നിരുന്നു.
ഇന്ത്യ ഉള്‍പ്പടെ 100 ലേറെ രാജ്യങ്ങളില്‍ ത്രെഡ്‌സ് ലഭിക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും.