ചങ്ങനാശേരിയിൽ വിദ്യാർഥി മുങ്ങി മരിച്ചു

കോട്ടയം: ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്.
വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.