Connect with us

Kerala

കെ.എസ്.ആർ.ടി.സി ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ്

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു.

വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത്. ജില്ലാ വർക്ക് ഷോപ്പുകളിൽ ഇതിനുള്ള നടപടികൾക്ക് തുടക്കമായി.

എല്ലാ ബസുകളിലും സീറ്റ് ബെൽറ്റ് സ്ഥാപിച്ചു എന്ന് ഉറപ്പു വരുത്താനും ഡ്രൈവർമാർക്ക് ബോധവത്ക്കരണം നടത്താനും ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ട്.


Share our post

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം

Published

on

Share our post

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അതേസമയം, അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Kerala

മാസം 35,000 രൂപ വേതനം; സംസ്‌കൃത സർവ്വകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ, വിശദാംശങ്ങള്‍ അറിയാം

Published

on

Share our post

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ നൂറോളം ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 11 മാസത്തേക്കായിരിക്കും. 2018-ലെ യുജിസി റെഗുലേഷന്‍ പ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. ബിഎഡ് യോഗ്യത അഭിലഷണീയമാണ്. കാലടിയിലെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകള്‍.ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിങ്, ഫിലോസഫി, കായിക പഠനം, സംസ്‌കൃതം ജനറല്‍, സംസ്‌കൃതം ന്യായം, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, തീയറ്റര്‍, ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ആയുര്‍വേദം, മ്യൂസിയോളജി എന്നീ പഠനവകുപ്പുകളിലാണ് ഒഴിവുകള്‍. യു.ജി.സി യോഗ്യതയുളള ഗസ്റ്റ് അധ്യാപകര്‍ക്ക് 35,000 രൂപ പ്രതിമാസ വേതനം ലഭിക്കും.

യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെയും നിയമനത്തിന് പരിഗണിക്കുന്നതാണ്. ഇവര്‍ക്ക് പ്രതിമാസം 25,000രൂപയായിരിക്കും വേതനം. യുജിസി നിഷ്‌കര്‍ഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചര്‍മാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരായിട്ടായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അതാത് വകുപ്പ് മേധാവിമാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 15. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 500 രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ssus.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Continue Reading

Trending

error: Content is protected !!