മഴക്കെടുതി: മീഡിയ അക്കാദമി പ്രവേശന പരീക്ഷ മാറ്റി

തിരുവനന്തപുരം : കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ 22ലേക്ക് മാറ്റിവെച്ചു. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമില്ല.
സംസ്ഥാനത്ത് മഴക്കെടുതികൾ വർധിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഗണിച്ചാണ് പരീക്ഷ മാറ്റിയത്. സാങ്കേതിക പ്രശ്‌നങ്ങളാൽ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് https://forms.gle/KnCGGKvoUUnoScdBA എന്ന ലിങ്കിലൂടെ അപേക്ഷിക്കാനും അവസരമുണ്ട്. വിശദ വിവരങ്ങൾക്ക്: 9645090664, 04842422275.