Connect with us

Social

​ഗർഭകാലം സങ്കീർണ്ണമാക്കുന്ന പ്രീ എക്ലാംസിയ ഇനി രക്ത പരിശോധനയിലൂടെ തിരിച്ചറിയാം

Published

on

Share our post

ഗർഭകാലത്ത് പ്രീ എക്ലാംസിയ ബാധിക്കുമോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന രക്തപരിശോധനയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ. ആ​ഗോളതലത്തിൽ തന്നെ രണ്ടുമുതൽ എട്ടുശതമാനം ​വരെയുള്ള ​ഗർഭിണികളായ സ്ത്രീകളെ ബാധിക്കുന്ന ​ഗൗരവകരമായ ഹൈപ്പർടെൻസീവ് ഡിസോർ‍ഡറാണ് പ്രീ എക്ലാംസിയ.

പൊതുവേ മൂത്രത്തിലെ രക്തസമ്മർദത്തിന്റെയും പ്രോട്ടീനുകളുടെയും അളവ് പരിശോധിച്ചാണ് പ്രീഎക്ലാംസിയ സാധ്യത പരിശോധിക്കാറുള്ളത്. എന്നാൽ ​ഗർഭകാലം പുരോ​ഗമിക്കുന്നതിന് അനുസരിച്ച് ഈ ടെസ്റ്റുകൾ പലപ്പോഴും കൃത്യമായ ഫലം നൽകാതിരിക്കുകയും അത് ​ഗർഭിണികളുടെ മരണത്തിനുവരെ കാരണമാവുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രതീക്ഷയ്ക്ക് വകവെക്കുന്നതാണ് പുതിയ രക്തപരിശോധന.

രക്തത്തിലെ sFlt1, PIGF എന്നീ പ്രോട്ടീനുകൾ പരിശോധിച്ച് പ്രീഎക്ലാംസിയയുടെ സാധ്യത കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ പരിശോധന എന്നാണ് റിപ്പോർട്ടുകൾ. ​ഗർഭകാലത്തിന്റെ ഇരുപത്തിമൂന്നിനും മുപ്പത്തിയഞ്ചിനും ആഴ്ച്ചകൾക്ക് ഇടയിലുള്ള സമയത്ത് പരിശോധന നടത്തി സ്ഥിരീകരണം നടത്താനാവുമെന്നാണ് വാദം. പ്രത്യേകിച്ച് ​ഗർഭകാലത്ത് ഹൈപ്പർടെൻഷൻ കണ്ടെത്തിയ സ്ത്രീകളിൽ ഈ പരിശോധന കൂടുതൽ ​ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

മറ്റു പരിശോധനകൾക്കൊപ്പം ഈ രക്തപരിശോധന കൂടി ചെയ്ത് പ്രീഎക്ലാംസിയയുടെ സങ്കീർണതകൾ ​ഉണ്ടോ എന്ന് തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സ നടപ്പിലാക്കാനും പുതിയ ടെസ്റ്റിലൂടെ കഴിയുമെന്ന് ചിക്കാ​ഗോ മെഡിസിൻ സർവകലാശാലയിലെ ഒബ്സ്റ്റെട്രിക്സ് ആൻഡ് ​ഗൈനക്കോളജി വിഭാ​ഗം പ്രൊഫസറായ സരോഷ് റാന പറഞ്ഞു.

പരിശോധനയിൽ നെ​ഗറ്റീവ് ഫലം ലഭിക്കുന്ന സ്ത്രീകൾ അപകടാവസ്ഥയിൽ ഉള്ളവർ ആകില്ല. എന്നാൽ ടെസ്റ്റിനു ശേഷം ഉയർന്ന അപകടസാധ്യത ഉള്ളവരായി കണ്ടെത്തുന്നവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നത് ​ഗർഭകാല സങ്കീർണതകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്.

അമിത രക്തസ്രാവം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാതൃമരണത്തിന് കാരണമാകുന്നത് അമിത രക്തസമ്മര്‍ദവും അതിന്റെ അനന്തരഫലങ്ങളുമാണ്.

എക്ലാംസിയയും പ്രീഎക്ലാംസിയയും

​ഗർഭകാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന അമിത രക്തസമ്മർദ തകരാറുകളെയാണ് എക്ലാംസിയ, പ്രീഎക്ലാംസിയ എന്നു വിളിക്കുന്നത്. രക്തസമ്മർദത്തിൽ പൊടുന്നനെയുണ്ടാകുന്ന ഉയർച്ചയാണ് പ്രീ എക്ലാംസിയ. അതിനൊപ്പം സന്നി, കോമ പോലുള്ള ​ഗുരുതരാവസ്ഥയിലേക്ക് പോവുകയും ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എക്ലാംസിയ.

​ഉയർന്ന രക്തസമ്മർദം ഉള്ള ​ഗർഭിണികളായ സ്ത്രീകളിൽ എക്ലാംസിയയ്ക്കുള്ള സാധ്യത കൂടുതലാണ്. ചികിത്സിക്കാതിരുന്നാൽ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. തുടർച്ചയായി ചുഴലിയുണ്ടാകുന്നത് മസ്തിഷ്കത്തെ തകരാറിലാക്കുകയും രോ​ഗിയെ കോമയിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഉയർന്ന രക്തസമ്മർദം, ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ലൂപസ്, അമിതവണ്ണം തുടങ്ങിയ അവസ്ഥകൾ ഉള്ളവരിൽ എക്ലാംസിയയ്ക്കുള്ള സാധ്യത കൂടുതലാണ്.

പ്രീ എക്ലാംസിയ എല്ലാവരിലും തടയാൻപറ്റില്ല. അതിന്റെ കൃത്യമായ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും രക്താതിമർദംമൂലമുള്ള ഗുരുതരപ്രശ്‌നങ്ങൾ ഒരളവുവരെ തടയാം. പ്രീ എക്ലാംസിയയുടെ സങ്കീര്‍ണതകള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍, വയറിന്റെ മുകള്‍ഭാഗത്ത് വേദന, മൂത്രത്തിന്റെ അളവ് കുറയുക, രക്തസ്രാവത്തോടുകൂടെയോ അല്ലാതെയോ ഉള്ള ശക്തമായ വയറുവേദന, ദേഹമാസകലം പ്രത്യേകിച്ച് മുഖത്തും വിരലുകളിലും നീര് എന്നിവ കണ്ടാൽ എക്ലാംസിയയുടെ മുന്നോടിയാകാം. ഒട്ടും വൈകാതെ പരിശോധന നടത്തി ചികിത്സ ലഭ്യമാക്കുന്നത് ജീവഹാനി ഇല്ലാതാക്കും.

പ്രീ എക്ലാംസിയ, എക്ലാംസിയ എന്നിവ പൂർണമായും തടയാൻ പറ്റില്ലെങ്കിലും അവയുണ്ടാകാൻ സാധ്യതയുള്ളവരെ കണ്ടുപിടിക്കാനാകും. പരിശോധനയിൽ സാധ്യതയുണ്ടെന്നു തെളിയുന്നവരിൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ 16 ആഴ്ചയ്ക്കുമുൻപ് കഴിച്ചുതുടങ്ങണം. ക്രോണിക് ഹൈപ്പർടെൻഷൻ ഉള്ളവർ വളരെ നിഷ്‌കർഷയോടെ മരുന്നുകൾ കഴിക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്താൽ സൂപ്പർഇംപോസ്ഡ് പ്രീ എക്ലാംസിയയും (Super imposed PE) അതിന്റെ ഗുരുതരമായ അനന്തരഫലങ്ങളും ഒഴിവാക്കാം.

​ഗർഭിണിയാകുന്നതിന് മുമ്പേ ശരീരഭാരം ക്രമീകരിക്കുക, രക്തസമ്മർദം പരിശോധിക്കുക, ​ഗർഭകാലത്തിന് യോജിച്ച മരുന്നുകൾ കഴിക്കുക തുടങ്ങിയവ ചെയ്യുന്നത് ​ഗുണം ചെയ്യും.


Share our post

Social

വാട്‌സ്ആപ്പ് വഴി എല്‍.ഐ.സി പ്രീമിയം അടക്കാം

Published

on

Share our post

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍.ഐ.സി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്‌സ്ആപ്പ് ബോട്ടില്‍ യു പി ഐ, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ ഐ സി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.


Share our post
Continue Reading

Social

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സ്റ്റിക്കര്‍ റിയാക്ഷനും ; പുതിയ അപ്‌ഡേറ്റ് ഉടന്‍

Published

on

Share our post

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇമോജി റിയാക്ഷനുകള്‍ നല്‍കുന്നത് പോലെ ഇനി മുതല്‍ സ്റ്റിക്കര്‍ റിയാക്ഷനുകളും നല്‍കാം. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ല്‍ ആണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്,എന്നാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങള്‍ നടത്താന്‍ സ്റ്റിക്കറുകള്‍ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതേ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം മുന്‍പേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ല്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാട്‌സാപ്പ് ബീറ്റ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ,iOS-ലും ലഭിക്കും. വാട്‌സാപ്പിന്റെ ഒഫീഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നോ , തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സന്ദേശങ്ങള്‍ക്ക് റിയാക്ഷനായി അയക്കാം. ഫോണുകളില്‍ മുന്‍പേ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.


Share our post
Continue Reading

Social

ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

Published

on

Share our post

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.

ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.

ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.


Share our post
Continue Reading

Trending

error: Content is protected !!