പ്ലസ് വൺ: വി.എച്ച്.എസ്.ഇ പ്രവേശനം; സ്‌കൂള്‍ മാറ്റത്തിന് അപേക്ഷിക്കാം
ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ സ്ഥിരപ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം.ട്രാൻസ്ഫർ അപേക്ഷ വ്യാഴം, വെള്ളി ദിവസങ്ങളിൽ നൽകാമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു. ഒരു സ്‌കൂളിൽനിന്നും മറ്റൊരു സ്‌കൂളിലെ ഏതെങ്കിലും കോഴ്സിലേക്കോ, അതേ സ്‌കൂളിലെ തന്നെ മറ്റൊരു കോഴ്‌സ് മാറ്റത്തിനോ അപേക്ഷിക്കാം.
www.admi ssion.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ യൂസർ ഐ.ഡി.യും (ഫോൺ നമ്പർ), പാസ്‌വേർഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ കൺഫോം ചെയ്യണം. തുടർന്ന് ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷകനും രക്ഷാകർത്താവും ഒപ്പ് വച്ച്, നിലവിൽ പ്രവേശനം നേടിയ സ്‌കൂളിലെ പ്രിൻസിപ്പലിന് നൽകണം. ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച്, ട്രാൻസ്ഫർ അലോട്ട്‌മെന്റ് കിട്ടിയാൽ നിർബന്ധമായും വിദ്യാർഥി ട്രാൻസ്ഫർ ലഭിച്ച സ്‌കൂളിൽ/കോഴ്‌സിൽ പ്രവേശനം നേടണം.