കനത്ത മഴ; മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ലെന്നും,സര്‍ക്കാര്‍ സജ്ജമെന്നും മന്ത്രി കെ.രാജന്‍

Share our post

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12 ാം തീയതിയോടെ ശക്തമാകും.കളക്ടര്‍മാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു.ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക ഉണ്ടായിട്ടില്ല.

വെള്ളം കുറേശെ തുറന്നു വിട്ട് ഡാമുകളില്‍ ജല ക്രമീകരണം നടത്തുന്നു.ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല.തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുത്.സര്‍ക്കാര്‍ സജ്ജമാണ്.

അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിന്‍വലിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വൈകിട്ട് കുതിരാന്‍ സന്ദര്‍ശിക്കും.കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിര്‍ദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!