മധ്യവയസ്കന്റെ മരണം, നഷ്ട പരിഹാരം നൽകണം; എസ്.ഡി.പി.ഐ

കണ്ണൂർ: സിറ്റി ഞാലുവയലിലെ ബഷീർ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എസ് .ഡി. പി. ഐ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി. സി. ഷഫീഖ് . അശാസ്ത്രീയമായ ഓവുചാൽ നിർമ്മാണം കാരണം വെള്ളം കൃത്യമായി ഒഴുകി പോകുന്നില്ലെന്ന് മാത്രമല്ല ആളുകൾ തിങ്ങി പാർക്കുന്നിടങ്ങളിൽ പോലും മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മരണപ്പെട്ട ബഷീറിൻെറ ആശ്രിതർക്ക് കാലവർഷക്കെടുതി പ്രകാരമുള്ള നഷ്ട പരിഹാരം നൽകണമെന്നും മണ്ഡലം പ്രസിഡണ്ട് ആവശ്യപ്പെട്ടു. പരേതന്റെ വസതി എസ്. ഡി .പി. ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി. സി. ഷഫീക്ക്, സെക്രട്ടറി ഇക്ബാൽ പൂക്കുണ്ടിൽ,ടി. ആഷിക്ക് , റിയാസ് എന്നിവർ സന്ദർശിച്ചു.