Kerala
മലപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം ഒരാളുടെ നില അതീവ ഗുരുതരം

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്.
ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉൾപ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. പരിക്കേറ്റവരെ തൊട്ടടുത്തുളള ആശുപത്രികളിലേക്ക് മാറ്റി.
Kerala
അൺലിമിറ്റഡ് കോളും മറ്റ് ആനുകൂല്യങ്ങളും; ഹജ്ജ് തീർഥാടകർക്കായി റോമിങ് പ്ലാനുകളുമായി Vi

കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നായ വി (വോഡഫോൺ ഐഡിയ) പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി അൺലിമിറ്റഡ് ഇൻകമിംഗ് കോളുകളുമായി ഗൾഫ് മേഖലയ്ക്കായുള്ള ആദ്യ ഇന്റർനാഷണൽ റോമിങ് പാക്കേജുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾക്ക് പുറമെ, ഈ പാക്കേജുകളിൽ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വോട്ട, സൗജന്യ ഔട്ട്‌ഗോയിംഗ് മിനിറ്റുകൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.ഉയർന്ന ഇന്റർനാഷണൽ റോമിങ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ, ഈ ദീർഘകാലാവധിയുള്ള പ്ലാനുകൾ പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടകർക്ക് ഏറെ ഉപയോഗപ്രദമാകും.
ഉയർന്ന ഇന്റർനാഷണൽ റോമിങ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ, ഈ ദീർഘകാലാവധിയുള്ള പ്ലാനുകൾ പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടകർക്ക് ഏറെ ഉപയോഗപ്രദമാകും.
പ്രീപെയ്ഡ് പാക്കേജുകൾ
1199 രൂപയ്ക്ക് 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 2 ജിബി ഡാറ്റ, 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.
2388 രൂപയ്ക്ക് 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 300 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.
പോസ്റ്റ്‌പെയ്ഡ് പാക്കേജുകൾ
2500 രൂപയുടെ പാക്കേജിൽ 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 20 ഔട്ട്‌ഗോയിംഗ് എസ്എംഎസും സൗജന്യം.
4500 രൂപയുടെ പാക്കേജിൽ 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 8 ജിബി ഡാറ്റ, 1000 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 30 ഔട്ട്‌ഗോയിംഗ് എസ്എംഎസും സൗജന്യം.
വി ഉപഭോക്താക്കളുടെ യാത്രാ ദൈർഘ്യത്തിനും ഉപയോഗത്തിനും അനുസരിച്ച് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ദിവസത്തേക്ക് യാത്ര ചെയ്യുന്നവർക്കായി 495 രൂപയ്ക്ക് 3 ദിവസത്തേക്ക് പരിമിതമായ ആനുകൂല്യങ്ങളോടെ, 749 രൂപയ്ക്ക് 1 ദിവസത്തേക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങളും വി ലഭ്യമാക്കുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്റർനാഷണൽ റോമിങ് പ്ലാനുകളിലും അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ പോലുള്ള മികച്ച ആനുകൂല്യങ്ങളുമായി അന്താരാഷ്ട്ര യാത്രക്കാർക്ക് ഏറ്റവും ആകർഷകമായ ആനുകൂല്യങ്ങൾ തങ്ങൾ നൽകുന്നുണ്ടെന്ന് വി പറഞ്ഞു.
Kerala
വയനാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മാനന്തവാടി: വയനാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന രാത്രിയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
Kerala
2025-26 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും

2025-06 അധ്യയന വർഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയല്‍ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2നാണ്. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂണ്‍ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ആറ് മോഡല്‍ റെസിഡെൻഷ്യല്‍ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണല്‍ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്