Kannur
അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി; വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു

അഴീക്കോട്: വ്യാഴാഴ്ച രാവിലെ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.
Kannur
മസ്കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ


കണ്ണൂർ- മസ്കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്കത്തിൽ എത്തും. തിരിച്ചു മസ്കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
Kannur
പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു


പാപ്പിനിശ്ശേരി: പഞ്ചായത്തിൽ 4.89 കോടിയുടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. ഭരണാനുമതി അനുവദിച്ചുകിട്ടിയ പ്രകാരം എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ പൂർത്തിയാക്കി അതിവേഗത്തിലാണ് നിർമാണ പ്രവൃത്തി തുടങ്ങിയിരുന്നത്. ഇൻഡോർ സ്റ്റേഡിയത്തിനാവശ്യമായ പൈലിങ് പ്രവൃത്തി തുടങ്ങി നിർമാണ സാമഗ്രികളും എത്തിച്ചു. ഇതിനുശേഷം പ്രവൃത്തി ഇഴയുകയാണ്. പൈലിങ് അടക്കമുള്ള പ്രവൃത്തിയുടെ പാർട്ട് ബിൽ അംഗീകരിച്ചു ലഭിക്കാത്തതിനാലാണ് പ്രവൃത്തി മന്ദഗതിയിലായതെന്നാണ് വിവരം.കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനടുത്ത് ഒരേക്കറോളം ഭൂമിയിലാണ് സ്റ്റേഡിയം പണി ആരംഭിച്ചത്. കായിക വകുപ്പ് എൻജീനീയറിങ് വിഭാഗം മണ്ണ് പരിശോധനയുൾപ്പെടെ പ്രാഥമിക നടപടികളെല്ലാം നേരത്തേ പൂർത്തിയാക്കിയിരുന്നു. കായിക വകുപ്പിന് കീഴിൽ ആരംഭിച്ച സ്പോട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. 2023ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല.
Kannur
വിവിധ വിഭാഗങ്ങളിൽ അധ്യാപക നിയമനം


തളിപ്പറമ്പ്: പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ഹൈസ്കൂള്‍ (മലയാളം), ഹയര്‍ സെക്കന്ററി (പൊളിറ്റിക്കല്‍ സയന്‍സ്) വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. നിയമനത്തിന് പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ നിര്‍ബന്ധമാണ്. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല് ബന്ധപ്പെട്ട ഓഫീസില്‍ നല്‍കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഏപ്രില്‍ 15 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0497 2700357, 0460 2203020.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്