കല്ലാര്‍കുട്ടി ഡാം തുറന്നു; മിക്ക ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമഴ. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു. കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. രണ്ട് ഇരുചക്രവാഹനങ്ങളുടെയും ഒരു പിക്കപ്പ് ലോറിയുടെയും മുകളിലേക്കാണ് മണ്ണ് വീണത്.
ആളപായമില്ല. മലപ്പുറം അമരമ്പലം പുഴയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. സുശീല, അനുശ്രീ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 2.30-നാണ് സംഭവം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.