Connect with us

Kerala

കനത്ത മഴ ; തീരമേഖലയിൽ കടലാക്രമണം, രണ്ട് മരണം ,ഒരാളെ കാണാതായി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദുരിതം വിതച്ച്‌ കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ്‌ പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്‌. മഴക്കെടുതിയിൽ ചൊവ്വാഴ്‌ച രണ്ടു പേർ മരിച്ചു.

രണ്ടു പേർക്ക്‌ പരിക്കേറ്റു. ഒരാളെ കാണാതായി. കൊല്ലം –-ചെങ്കോട്ട റെയിൽപാതയിൽ കരിക്കോട്ട്‌ പാളത്തിൽ മരംവീണു. എറണാകുളം പനങ്ങാടും പാലാരിവട്ടത്തും കാലടി മറ്റൂരിലും കളമശേരിയിലും റോഡിൽ മരം വീണ്‌ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത്‌ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വൈക്കത്തും പൂഞ്ഞാറിലുമായി രണ്ടു വീട്‌ തകർന്നു.

കോഴിക്കോട്‌ കടലുണ്ടി -ചാലിയം, എറണാകുളം നായരമ്പലം, കൊല്ലം ഇരവിപുരം, അഴീക്കൽ മേഖലയിൽ ശക്തമായ കടൽക്ഷോഭത്തിൽ വീടുകൾ വെള്ളത്തിലായി. മലപ്പുറം പൊന്നാനി ഹിളർ പള്ളി, മരക്കാർ പള്ളി എന്നിവിടങ്ങളിലെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള തീരത്ത്‌ 3.7 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌.

സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യു മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥരോട്‌ ഹാജരാകാൻ നിർദേശം നൽകി.

രണ്ട് മരണം ,
 ഒരാളെ കാണാതായി

കനത്ത മഴയിൽ സംസ്ഥാനത്ത്‌ രണ്ടുമരണം, ഒരാളെ കാണാതായി. തോട്ടിൽവീണ വിദ്യാർഥിയും തെങ്ങ്‌ വീണ്‌ കർഷകത്തൊഴിലാളിയുമാണ്‌ മരിച്ചത്‌. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് ഇരിങ്ങാലക്കുട പടിയൂർ വളവനങ്ങാടി കൊല്ലമാംപറമ്പിൽ വീട്ടിൽ ആന്റണിയുടെ മകൻ വെറോൺ (19) ആണ് മരിച്ചത്.

ചൊവ്വ വൈകിട്ട്‌ നാലിന്‌ അരിപ്പാലം പാലത്തിനു സമീപമാണ്‌ അപകടം. കല്ലേറ്റുങ്കര പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആസ്പത്രി മോർച്ചറിയിൽ. അമ്മ:- ലിസ. സഹോദരൻ: സോളമൻ.

പാലക്കാട്‌ വടക്കഞ്ചേരിയിൽ നെൽപ്പാടത്ത് ജോലി ചെയ്തിരുന്ന പല്ലാറോഡ് സ്വദേശിനി തങ്കമണി(53)യാണ് തെങ്ങ് പൊട്ടിവീണ് മരിച്ചത്. ഭർത്താവ്: മണി. മക്കൾ: വിനു, വിനിത, വിൻസി, ജിൻസി, വിനീഷ്, ജിനീഷ്. മരുമക്കൾ: മുരളി, സന്തോഷ്, പ്രവീൺകുമാർ, സൗമ്യ.കോഴിക്കോട്‌ കൊടിയത്തൂർ തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപ്പെട്ടാണ് ഒരാളെ കാണാതായത്‌. ചാത്തപ്പറമ്പ് ഹുസൈൻ കുട്ടി (64)യാണ് ഒഴുക്കിൽപ്പെട്ടത്.

സുരക്ഷിത സ്ഥലത്തേക്ക് 
മാറണം

മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽസമയത്തുതന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറണം. കടലാക്രമണ സാധ്യതയുള്ള മേഖലകളിലുള്ളവരും മാറിത്താമസിക്കണം. മലയോര പ്രദേശങ്ങളിലേക്ക്‌ രാത്രിയാത്ര പാടില്ല.


Share our post

Kerala

റേഷൻ കട അറിയിപ്പ്

Published

on

Share our post

1) 2025 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 03.03.2025 (തിങ്കളാഴ്ച) വരെ നീട്ടിയിട്ടുണ്ട്.

(2) 04.03.2025 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 05.03.2025 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മാർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)


Share our post
Continue Reading

Kerala

സ്കൂ​ൾ ബ​സു​ക​ളി​ൽ കാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കും

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ബ​സു​ക​ളി​ൽ കാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ. അ​ടു​ത്ത അ​ധ്യ​യ​ന​വ‌​ർ​ഷം മു​ത​ൽ കാ​മ​റ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡ്രൈ​വ​റു​ടെ കാ​ബി​നി​ൽ ഉ​ൾ​പ്പെ​ടെ കാ​മ​റ വെ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.കോ​ട​തി നി‌​ർ​ദേ​ശ​വും അ​താ​ണ്. എ​തി​ർ​ത്തി​ട്ട് കാ​ര്യ​മി​ല്ല. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ കു​റ്റ​വാ​ളി​ക​ളെ​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ നി‌​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രി​ൽ അ​ത് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ ചെ​ക്​​പോ​സ്റ്റി​ൽ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കും.വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന തു​ട​രും. കൃ​ത്യ​മാ​യി ന​ട​പ​ടി​യു​ണ്ടാ​കും. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ​വ​രും ക​ള്ള​ന്മാ​രെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ചാം തീ​യ​തി​ക്കു​മു​മ്പ് ശ​മ്പ​ളം ന​ൽ​കും. ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്കു​മായി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Share our post
Continue Reading

Kerala

പാസ്‌പോര്‍ട്ട് കിട്ടുന്നതെങ്ങനെ, എങ്ങനെ അപേക്ഷിക്കാം, എന്തൊക്കെ രേഖകള്‍ അറിയേണ്ടതെല്ലാം

Published

on

Share our post

വിദേശകാര്യ മന്ത്രാലയമാണ് നമ്മുടെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു നല്‍കുന്നത് പാസ്പോര്‍ട്ട് ആക്ട് (1967) പ്രകാരമുള്ള പ്രധാന രേഖയാണിത്. പാസ്‌പോര്‍ട്ട് ഒരേ സമയം നമ്മുടെ പൗരന്മാരെ വിദേശ യാത്ര ചെയ്യാന്‍ സഹായിക്കുകയും വിദേശത്ത് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയായി വര്‍ത്തിക്കുകയും ചെയ്യുന്നു.എങ്ങനെ പാസ്പോര്‍ട്ട് കിട്ടും?

പാസ്പോര്‍ട്ട് സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 93 പാസ്പോര്‍ട്ട് ഇഷ്യൂയിംഗ് ഓഫീസുകളും ലോകമെമ്പാടുമുള്ള 197 നയതന്ത്ര കാര്യാലയങ്ങളും വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (PSK) വഴിയും സെന്‍ട്രല്‍ പാസ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (CPO) വഴിയും പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നു.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് എങ്ങനെ?

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാമറിയേണ്ട പ്രധാന വിവരങ്ങള്‍ ഇവയാണ്:

ഔദ്യോഗിക വെബ്‌സൈറ്റ്: www.passportindia.gov.in
മൊബൈല്‍ ആപ്പ്: Android, iOS എന്നിവയില്‍ ലഭ്യമാണ്.
കസ്റ്റമര്‍ കെയര്‍ നമ്പര്‍: 1800-258-1800
കോണ്‍സുലര്‍ സര്‍വീസസ് വിലാസം: Shri Amit Narang, Joint Secretary (CPV), CPV Division, Ministry of External Affairs, Room No. 20, Patiala House Annexe, Tilak Marg, New Delhi – 110001.
ഫാക്‌സ്: +91-11-23782821
ഇമെയില്‍: jscpv@mea.gov.in

പാസ്‌പോര്‍ട്ടുകള്‍ എത്ര വിധത്തിലാണ്?

സാധാരണ പാസ്പോര്‍ട്ട് (നീല കവര്‍): വ്യക്തിഗത യാത്ര, ബിസിനസ്സ് അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നത്.

ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് (മെറൂണ്‍ കവര്‍): ഔദ്യോഗിക യാത്രകള്‍ക്കായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നത്.

ഔദ്യോഗിക പാസ്പോര്‍ട്ട് (വെള്ള കവര്‍): ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.

പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍ എന്തൊക്കെ?

1. അഡ്രസ് പ്രൂഫ് (താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):

ബാങ്ക് പാസ്ബുക്ക് (ഫോട്ടോ പതിച്ചത്)

ലാന്‍ഡ്ലൈന്‍ അല്ലെങ്കില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്‍
വാടക കരാര്‍
വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ അല്ലെങ്കില്‍ ഗ്യാസ് ബില്‍
വോട്ടര്‍ ഐഡി കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ആദായ നികുതി വിലയിരുത്തല്‍ ഉത്തരവ്
തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ ലെറ്റര്‍ഹെഡില്‍)
ഭാര്യ/ഭര്‍തൃ ബന്ധം തെളിയിക്കാന്‍ പങ്കാളിയുടെ പാസ്പോര്‍ട്ട് കോപ്പി (വിവാഹിതര്‍ക്ക്)

2. ജനനത്തീയതി തെളിയിക്കുന്ന രേഖ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ആധാര്‍/ഇ-ആധാര്‍
പാന്‍ കാര്‍ഡ്
വോട്ടര്‍ ഐഡി
ഡ്രൈവിംഗ് ലൈസന്‍സ്
ജനന സര്‍ട്ടിഫിക്കറ്റ്
സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി രേഖ
പെന്‍ഷന്‍ ഓര്‍ഡര്‍ (ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക്)

ആര്‍ക്കൊക്കെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം?

18 വയസ്സും അതില്‍ കൂടുതലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ടുകള്‍ 5 വര്‍ഷത്തേക്കോ അല്ലെങ്കില്‍ 18 വയസ്സ് തികയുന്നത് വരെയോ-ഇവയില്‍ ഏതാണോ ആദ്യം വരുന്നത് അത് പരിഗണിക്കും.

അപേക്ഷ നല്‍കിയാല്‍ എപ്പോള്‍ പാസ്‌പോര്‍ട്ട് കിട്ടും?

സാധാരണ പാസ്പോര്‍ട്ട്: 30-45 ദിവസം.
തത്കാല്‍ പാസ്പോര്‍ട്ട്: 7-14 ദിവസം.

പതിവുസംശയങ്ങള്‍

അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ അറിയാം?
പാസ്പോര്‍ട്ട് സേവ സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് ‘Track Application Status’ എന്ന ഫീച്ചര്‍ ഉപയോഗിക്കുക.

വിദേശത്ത് നിന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുമോ?
കഴിയും, ഇന്ത്യന്‍ മിഷനുകളും കോണ്‍സുലേറ്റുകളും ഈ സേവനം നല്‍കുന്നു.

എന്താണ് പാസ്പോര്‍ട്ട് സേവാ പ്രോജക്റ്റ്?

ഈ സംരംഭം കോള്‍ സെന്ററുകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവ വഴി കാര്യക്ഷമമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ രാജ്യവ്യാപകമായി ഉറപ്പാക്കുന്നു, സൗകര്യവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!