കനത്തമഴ: തിരുവല്ലയില്‍ നൂറ്റാണ്ട് പഴക്കമുള്ള സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു

Share our post

തിരുവല്ല: പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നു വീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്.

ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്നു വീണത്. ഏകദേശം 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. പമ്പ മണിമല നദികളില്‍നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!