Kerala
വീട്ടാവുന്നതിനെക്കാള്‍ അധികം കടം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന് നിയന്ത്രണം

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പിന്റെ നിർദേശം.
ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ (നെറ്റ് സാലറി) കൂടുതലാണെങ്കിൽ തുടർന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. ശമ്പളത്തിൽനിന്ന് റിക്കവറി ഉള്ളവർക്കും റിക്കവറി തത്കാലം നിർത്തിവെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നേടിയവർക്കും വീണ്ടും സർട്ടിഫിക്കറ്റ് നൽകില്ല. മുൻകാല ശമ്പള സർട്ടിഫിക്കറ്റുകളിൽ തിരിച്ചടവ് നെറ്റ് സാലറിയെക്കാൾ കൂടിയാൽ വീണ്ടും അയാൾക്ക് സർട്ടിഫിക്കറ്റിന് അർഹതയില്ല.
വായ്പയുടെയോ ചിട്ടിയുടെയോ തിരിച്ചടവ് കാലാവധി സർവീസ് കാലത്തെക്കാൾ കൂടിയാലും സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. കരാർ ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകില്ല. എന്നാൽ ശമ്പളത്തിന്റെ ജാമ്യത്തിന്മേൽ അല്ലാത്ത വായ്പ എടുക്കാൻ തൊഴിൽ സർട്ടിഫിക്കറ്റ് അനുവദിക്കും.
പാപ്പരായാൽ പിരിച്ചുവിടണം
കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരാവുകയും തുടർന്ന് ശമ്പളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പിരിച്ചുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്ഥിരമായി കടക്കാരാവുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
Kerala
ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; 74. 8 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍


കാസര്‍കോട്; മഞ്ചേശ്വരത്ത് എം.ഡി.എം. എയുമായി 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് , മുഹമ്മദ് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി.കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ ഇവരുടെ അറസ്റ്റ് ഒരു സുപ്രധാന വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.
Kerala
റേഷൻ കട അറിയിപ്പ്


1) 2025 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 03.03.2025 (തിങ്കളാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
(2) 04.03.2025 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 05.03.2025 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മാർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)
Kerala
സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കും


തിരുവനന്തപുരം: സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അടുത്ത അധ്യയനവർഷം മുതൽ കാമറ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാബിനിൽ ഉൾപ്പെടെ കാമറ വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.കോടതി നിർദേശവും അതാണ്. എതിർത്തിട്ട് കാര്യമില്ല. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കും.വിജിലൻസ് പരിശോധന തുടരും. കൃത്യമായി നടപടിയുണ്ടാകും. ഉദ്യോഗസ്ഥർ എല്ലാവരും കള്ളന്മാരെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഞ്ചാം തീയതിക്കുമുമ്പ് ശമ്പളം നൽകും. ഇക്കാര്യത്തിൽ ബാങ്കുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്