കണിച്ചാറിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിലിടിച്ച് അപകടം

കണിച്ചാർ: കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ വീട്ടുമതിലിൽ ഇടിച്ചത്. ആർക്കും പരിക്കില്ല.