IRITTY
നൂതന പദ്ധതികളുമായി വികസന വഴിയിൽ ആറളം ഫാം

ഇരിട്ടി : അങ്കണവാടികൾമുതൽ മോഡൽ റസിഡൻഷ്യൽ സ്കൂൾവരെ. റേഷൻ കട മുതൽ സപ്ലൈകോ വിൽപ്പനശാലവരെ. ഊരുകളിലേക്കുള്ള ചെറിയ റോഡുകൾ മുതൽ ദേശീയപാതാ നിലവാരത്തിൽ നിർമിച്ച രണ്ട് കൂറ്റൻ പാലങ്ങൾവരെ. എൽ.പി സ്കൂൾ കെട്ടിടങ്ങൾ. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും താമസിച്ച് പഠിക്കാനുള്ള ഹൈടെക് ഹോസ്‌റ്റലുകൾ. കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ആസ്പത്രിക്ക് പുതിയ കെട്ടിടം, സാംസ്കാരിക നിലയങ്ങൾ, ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പശ്ചാത്തല വികസന, സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
നബാർഡ് സഹായത്തിൽ 22 കെട്ടിടങ്ങളും വളയഞ്ചാൽ ഓടന്തോട് പാലങ്ങളുടെ നിർമാണവും ഇതിനകം പൂർത്തീകരിച്ചു. അവസാനഘട്ട മിനുക്ക് പണികൾ ആഗസ്‌തോടെ പൂർത്തീകരിച്ച് ഇവ ആദിവാസി പുനരധിവാസ മേഖലയുടെ ഉന്നമനത്തിന് കൈമാറാനാണ് നീക്കം.
പുതിയ അങ്കണവാടി കെട്ടിടങ്ങൾ, ബ്ലോക്ക് ഏഴ്, പതിമൂന്ന് എന്നിവിടങ്ങളിൽ രണ്ട് ഹൈടെക് എൽപി സ്കൂൾ കെട്ടിട സമുച്ചയങ്ങൾ, വളയഞ്ചാലിൽ സപ്ലൈകോ മാർക്കറ്റ് കെട്ടിടം, ഹോമിയോ ഡിസ്പൻസറി കെട്ടിടം തുടങ്ങി 22 കെട്ടിടങ്ങളുടെ നിർമാണമാണ് പൂർത്തിയായത്. കിറ്റ്‌കോയാണ് നബാർഡ് പദ്ധതിയിൽ പദ്ധതികളുടെ നിർമാണം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ഫാമിലെത്തിയ മന്ത്രി കെ രാധാകൃഷ്ണൻ നിർമാണ പ്രവൃത്തികൾ ഒരുമാസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഹൈടെക് എം.ആർ.എസ്
ബ്ലോക്ക് ഏഴിൽ കിഫ്‌ബി ഫണ്ടിൽ 18 കോടി രൂപ മുടക്കിയാണ് പട്ടികവർഗ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാൻ മോഡൽ റസിഡൻഷ്യൽ സ്കൂൾ നിർമിച്ചത്. നൂറിലേറെ കുട്ടികൾക്ക് താമസിച്ച് പഠിക്കാനാവും. അധ്യാപകരെയും ജീവനക്കാരെയും നിയമിച്ച് എം.ആർ.എസ് പ്രവർത്തിപ്പിക്കാൻ പട്ടികവർഗ ക്ഷേമവകുപ്പിന്റെ സത്വര ഇടപെടലാണ് ഇനിയാവശ്യം. ആറളം ഫാം ഗവ. എച്ച്.എസ്.എസ്സിന് പുറമെ എം.ആർ.എസ് സൗകര്യംകൂടി ലഭിക്കുന്നതോടെ പട്ടികവർഗ വിദ്യാർഥികൾക്ക് ഏറെ സഹായകരമാവും.
ആനമതിൽ നിർമാണം ഉടൻ
ആറളം ഫാം ആനമതിൽ നിർമാണവും എൽ.ഡി.എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ കൈയെത്തും അകലത്തിലായി. 15 ദിവസത്തിനകം നിർമാണം തുടങ്ങും. ഉടക്ക് വച്ചും വിഷയം ഹൈക്കോടതിയിൽ എത്തിച്ചും തടസ്സപ്പെടുത്തിവർക്കുള്ള മറുപടികൂടിയാകും മതിൽ നിർമിതി. വിദഗ്‌ധ സമിതിയെന്നപേരിൽ ചില ഉയർന്ന ഉദ്യോഗസ്ഥർ പദ്ധതിക്കെതിരെ നടത്തിയ നീക്കങ്ങളും ശക്തമായ ഇടപെടൽ വഴിയാണ് സർക്കാർ മറികടന്നത്. 54 കോടിയോളം രൂപ ചെലവഴിച്ചാണ് ആനമതിൽ നിർമിക്കുക.
IRITTY
വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്‌കാരം പിന്നീട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്