ടോപ്പ് സ്‌കോറർ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ. സി. എസ്. ഇ പരീക്ഷകളിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ. പ്ലസ്, എ .വൺ കരസ്ഥമാക്കുന്ന വിമുക്ത ഭടൻമാരുടെ മക്കൾക്കുള്ള ടോപ്പ് സ്‌കോറർ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കും. ഓഗസ്റ്റ് 15-നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0497 2700069