എ.ഐ കാമറ ; പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്

Share our post

എ.ഐ കാമറ വഴി പിഴ ഈടാക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാൻ മൊബൈല്‍ ആപ് സജ്ജമാക്കും. ആഗസ്ത് അഞ്ചുമുതല്‍ സൗകര്യമുണ്ടാകും.സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിട്ടറിങ് കമ്മിറ്റി രൂപീകരിക്കും. റോഡ് വീതി കൂട്ടിയതിനെത്തുടര്‍ന്ന് മാറ്റിയ 16 കാമറയില്‍ 10 എണ്ണം ഈ മാസം പുനഃസ്ഥാപിക്കും. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും പിഴ ഈടാക്കും.

കെ.എസ്‌.ഇ.ബി, ജല അതോറിറ്റി, അഗ്നിരക്ഷാസേന എന്നിവയുടെ വാഹനങ്ങളെല്ലാം അടിയന്തര സര്‍വീസായി പരിഗണിക്കണം. കെ.എസ്‌.ഇ.ബി വാഹനത്തിന് പിഴയിട്ടതും തിരിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരിയതും ആവര്‍ത്തിക്കരുത്.

പരാതികള്‍ ഗതാഗത കമീഷണര്‍ പരിശോധിക്കണം. ബില്‍ അടച്ചില്ലെങ്കില്‍ കെഎസ്‌ഇബിക്ക് ഫ്യൂസ് ഊരാനുള്ള അവകാശമുണ്ട്. വി.ഐ.പി വാഹനങ്ങളിലടക്കം മുന്നിലിരിക്കുന്നവര്‍ സീറ്റ്ബെല്‍റ്റ് ധരിക്കണം. പൊലീസ് വാഹനങ്ങളും നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇന്ന് യോഗം
പുതുക്കിയ വാഹന വേഗപരിധിയുടെയും പാര്‍ക്കിങ് സ്ഥലങ്ങളുടെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ബുധനാഴ്ച ചേരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!