റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം; 63-കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഓടക്കാലിയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 63-കാരന്‍ അറസ്റ്റില്‍. ഓടക്കാലി സ്വദേശി സത്താര്‍ ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. അതിക്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഓടക്കാലി ടൗണിലായിരുന്നു പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. ബസ്സിറങ്ങി വന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവറായ പ്രതി തടഞ്ഞുനിര്‍ത്തി ബലമായി ചുംബിച്ചു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സത്താറിനെ അറസ്റ്റ് ചെയ്ത് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.