വിമാനടിക്കറ്റ് നല്കാതെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ
പേരാവൂർ: പണം വാങ്ങിയ ശേഷം വിമാനടിക്കറ്റുകൾ നല്കാതെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ.പേരാവൂരിലെ ഫോർച്യൂൺ ട്രാവൽസ് ഉടമ നീതു അനിൽ കുമാറിനെയാണ് കേളകം കുണ്ടേരി സ്വദേശി കുന്നുമ്പുറത്ത് ജോസഫിന്റെ പരാതിയിൽ എസ്.ഐ. സി.സനീത് അറസ്റ്റ് ചെയ്തത്.
ന്യൂസ് ലാന്റിൽ നിന്ന് നാട്ടിലേക്ക് വരുന്നതിന് ടിക്കറ്റെടുക്കാൻ നല്കിയ 8,73,000 രൂപ വാങ്ങിയെടുത്ത ശേഷം ടിക്കറ്റ് നല്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.കോടതിയിൽഹാജരാക്കിയ നീതുവിന് ഒരു ദിവസത്തേക്ക് ജാമ്യമനുവദിക്കുകയും പിന്നീട് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ഇതിനിടെ കാക്കയങ്ങാട് സ്വദേശിനി പി.എം.ആര്യ സമാനമായ പരാതിയുമായി എത്തിയത്. തന്റെ സഹോദരിയെയും മറ്റു 11 പേരെയും പൈസ വാങ്ങിയ ശേഷം മോസ്‌കോയിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നല്കാതെ നീതു7,81,000 രൂപ തട്ടിയെടുത്തുവെന്ന് നല്കിയ പരാതിയിൽ പോലീസ് വീണ്ടും കേസ് രജിസ്ട്രർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പേരാവൂർ എസ്.എച്ച്.ഒ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ എസ്.ഐ.സി.സനീതാണ് കേസന്വേഷിക്കുന്നത്.നീതുവിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.