മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം.എസ്.എഫ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരിപാടിക്കെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ കരിങ്കൊടി കാണിക്കാനെത്തിയ എം.എസ്.എഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി സർവകലാശാല കവാടത്തിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും വ്യാജ സർട്ടിഫിക്കറ്റ് വിഷയങ്ങളും പ്ലസ് വൺ വിഷയത്തിൽ മലബാറിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുമായിരുന്നു പ്രതിഷേധം.
ജില്ല ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ, ജില്ല ഭാരവാഹികളായ തസ്ലീം അടിപ്പാലം, എം.കെ. സുഹൈൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.