ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹിഘാത അന്തിമറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളേയും ബാധിക്കും.
എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നും പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി പ്രദേശ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാനും നടപടികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊതുജനങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് വെബ്സൈറ്റില്‍ അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കാനാവും. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി രണ്ടാഴ്ചയ്ക്കകം വിശദമായ പരിശോധന തുടങ്ങും.