സ്വകാര്യ ബസ്‌ പാസ്‌ കാലാവധി നീട്ടി

Share our post

കണ്ണൂർ : സ്വകാര്യ ബസ്‌ ജീവനക്കാരുടെയും ഉടമകളുടെയും സൗജന്യ ബസ്‌ പാസ്‌ കാലാവധി സെപ്‌തംബർ 30 വരെ നീട്ടാൻ കണ്ണൂർ ഡിസ്‌ട്രിക്ട്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ കോ-ഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. 2023–-24 വർഷത്തേക്കുള്ള പാസിന്റെ അപേക്ഷയും രണ്ട്‌ പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോയും സെപ്‌തംബർ ഒന്നിനകം ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ഓഫീസിൽ എത്തിക്കണം. യോഗത്തിൽ കോ-ഓഡിനേഷൻ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് അധ്യക്ഷനായി. കെ. ഗംഗാധരൻ, കെ. വിജയൻ, പി.കെ. പവിത്രൻ, എം.കെ. രഞ്ജിത്ത്‌, ടി.എം. സുധാകരൻ, പി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!