ആര്‍.ടി.ഒ ഇല്ല, മൂന്ന് മാസമായ വാഹനത്തിന് പോലും ആര്‍.സിയില്ല; കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകള്‍

Share our post

തൃശ്ശൂര്‍: മാര്‍ച്ച് 31-ന് ആര്‍.ടി.ഒ. വിരമിച്ച ശേഷം ഈ തസ്തികയില്‍ പുതിയ ആളെ നിയമിക്കാത്തതിനാല്‍ തൃശ്ശൂര്‍ ആര്‍.ടി. ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. 3,000 പുതിയ ആര്‍.സി. ബുക്കും 5,000 ഡ്രൈവിങ് ലൈസന്‍സുമാണ് വിതരണം ചെയ്യാതെ കിടക്കുന്നത്.

ഓരോ ദിവസവും ശരാശരി 700 പുതിയ അപേക്ഷകളും എത്തിക്കൊണ്ടിരിക്കുന്നു. മൂന്നുമാസം മുമ്പ് വാങ്ങിയ വാഹനങ്ങളുടെ ആര്‍.സി. ബുക്ക് പോലും ഇനിയും നല്‍കാനായിട്ടില്ല. ആര്‍.ടി.ഒ. വിരമിച്ച ഒഴിവില്‍ എന്‍ഫോഴ്‌സുമെന്റ് ആര്‍.ടി.ഒ.യ്ക്ക് ചുമതല നല്‍കി.
എന്നാല്‍, ഇദ്ദേഹം ഏറെ വൈകാതെ അവധിയില്‍പ്പോയി. അവധി ഇപ്പോഴും തുടരുകയാണ്. ഇതിനെത്തുടര്‍ന്ന് ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് ചുമതല നല്‍കി. ഇതോടെ ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് ഇരട്ടി ജോലിഭാരമായി. ഫയലുകള്‍ കുന്നുകൂടാന്‍ തുടങ്ങി.വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആര്‍.സി. ബുക്കും ലൈസന്‍സും അനുവദിക്കാന്‍ അധികാരമുണ്ട്.
എന്നാല്‍, മിക്കവരും ഇത് ഉപയോഗിക്കുന്നില്ല. ലൈസന്‍സിനായുള്ള പരിശോധന, വാഹനപരിശോധന തുടങ്ങിയവ കാരണം എം.വി.െഎ.മാരും തിരക്കിലാണ്. വകുപ്പിലെ ഉന്നതോദ്യോഗസ്ഥരാകട്ടെ, പരാതിയിന്മേലുള്ള സിറ്റിങ്ങിന്റെയും മറ്റു ചുമതലകളുടെയും തിരക്കിലാണ്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!