ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജിന് കെ.പി.മോഹനൻ എം.എൽ.എ അന്ത്യാഞ്ജലിയർപ്പിച്ചു

പേരാവൂർ: ഇതിഹാസ വോളീബോൾ താരം ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ നിര്യാണത്തിൽ മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ അനുശോചിച്ചു.കുടക്കച്ചിറ വീട്ടിലെത്തിയ അദ്ദേഹം മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരാഞ്ജലിയർപ്പിച്ചു.മുൻ വോളീബോൾ താരവും റിട്ട.ഡി.വൈ.എസ്.പിയുമായ അശോകൻ ചിറ്റാരിപ്പറമ്പും എം.എൽ.എക്കൊപ്പം ആദരാഞ്ജലിയർപ്പിക്കാനെത്തി.