സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ കണിച്ചാർ സ്വദേശിക്ക് രണ്ടാം റാങ്ക്

കണിച്ചാർ : പി.എസ്.സി. നടത്തിയ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ കണിച്ചാർ സ്വദേശി കണ്ണൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ് (26) ജില്ലയിൽ രണ്ടാം റാങ്കിനർഹനായത്.
സംസ്ഥാന ഫയർമാൻ പരീക്ഷയിൽ അലൻ ഒന്നാം റാങ്ക് നേടിയിരുന്നു. ഫിസിക്സ് ബിദുദധാരിയായ അലൻ ബേബി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ എട്ടാം റാങ്കും അസിസ്റ്റന്റ് സെയിൽസ് മെൻ പരീക്ഷയിൽ 77-ാം റാങ്കും നേടിയിരുന്നു. പി.എസ്.സി. യുടെ എൽ.ഡി.സി. കണ്ണൂർ ലിസ്റ്റിൽ 248-ാം റാങ്കുകാരനാണ്. ഇരിട്ടിയിലെ പ്രഗതി കരിയർ ഗൈഡൻസിൽ നിന്ന് രണ്ട് വർഷമായി കോച്ചിങ് നടത്തിവരികയാണ്. തലശ്ശേരി ബാറിലെ അഭിഭാഷകൻ ബേബി ജേക്കബിന്റെയും വീട്ടമ്മയായ ജെസിയുടെയും മകനാണ്. സഹോദരൻ അലക്സ് ബേബി ഡിഗ്രി വിദ്യാർഥിയാണ്.