പെരിങ്ങാവില്‍ മരം കടപുഴകി വീണു; ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു

തൃശൂര്‍: പെരിങ്ങാവില്‍ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗ്ഷനില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിയുന്ന റോഡിലാണ് പുലര്‍ച്ചെ മൂന്നോടെ മരം കടപുഴകി വീണത്. ഇതോടെ ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.
അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇവിടെ വൈദ്യുതി ലൈന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.