Connect with us

KOLAYAD

കോളയാട് പെരുവയിൽ കാട്ടുപോത്തിന് പിറകെ കാട്ടാനയും ജനവാസ മേഖലയിലേക്ക്

Published

on

Share our post

കണ്ണവം : കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന ജനവാസമേഖലയിലേക്ക് കാട്ടുപോത്തിന് പിറകെ കാട്ടാനയുമെത്തി. കഴിഞ്ഞദിവസം കോളയാട് പഞ്ചായത്തിലെ പെരുവ, കടൽക്കണ്ടം, ആക്കംമൂല പ്രദേശങ്ങളിലാണ് കാട്ടാനയെ കണ്ടത്. ജനവാസമേഖലയിലെത്തിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും വനപ്രദേശത്തേക്ക് തിരിച്ചയച്ചു.

കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണിയായിട്ട് വർഷങ്ങളായി. പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങുന്നത് പതിവാണ്. ഇതുവഴിയുള്ള വാഹനയാത്ര അപകടകരമാണ്. പെരുവ റോഡിൽ കാട്ടുപോത്തുകളുടെ ഇടയിൽപ്പെടുന്ന ഇരുചക്രവാഹനയാത്രക്കാർ അദ്‌ഭുതകരമായാണ് രക്ഷപ്പെടുന്നത്. നിരവധിപ്പേർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്. കഴിഞ്ഞവർഷം കറ്റ്യാടിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടിരുന്നു. കണ്ണവം വനമേഖലയുടെ സമീപപ്രദേശങ്ങളായ കോളയാട്, പെരുവ, കറ്റ്യാട്, കൊമ്മേരി തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കൂടുതലായുള്ളത്.


Share our post

KOLAYAD

സൈബർ തട്ടിപ്പിനെതിരെ കോളയാടിൽ ബോധവത്കരണ ക്ലാസ്

Published

on

Share our post

കോളയാട്: കണ്ണവം ജനമൈത്രി പോലീസും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷനും കോളയാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സൈബർ തട്ടിപ്പുകളുടെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീജ പ്രദീപൻ, പി. രവി, കെ.വി.ബാലൻ, ജനമൈത്രി പോലീസുകാരായ സത്യൻ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

KOLAYAD

കോളയാട്ടെ വാർഡ് വിഭജനത്തിൽ യു.ഡി.എഫ് പ്രതിഷേധം

Published

on

Share our post

കോളയാട് : പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ അശാസ്ത്രീയത ആരോപിച്ച് യു.ഡി.എഫ് രംഗത്ത്. സി.പി.എം നിർദ്ദേശാനുസരണമാണ് വാർഡ് വിഭജനം നടത്തിയതെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പുതിയ വാർഡായ ചങ്ങലഗേറ്റ് പത്ത് കിലോമീറ്ററോളം വിസ്തൃതവും വോട്ടർമാർക്ക് തീർത്തും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്.

യു.ഡി.എഫ് സ്ഥിരമായി വിജയിക്കുന്ന വാർഡുകളിലൊക്കെ പ്രകൃതിദത്തമായ അതിരുകൾ പരിഗണിക്കാതെ സാങ്കൽപ്പിക അതിരുകളിട്ടാണ് വിഭജനം നടത്തിയത്. വാർഡ് വിഭജനത്തിലെ പക്ഷപാതത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കും.

കെ.എം.രാജൻ അധ്യക്ഷത വഹിച്ചു. സാജൻ ചെറിയാൻ , എം.ജെ.പാപ്പച്ചൻ , കെ.വി.ജോസഫ് , റോയ് പൗലോസ് , അന്ന ജോളി , അഷ്‌റഫ് തവരക്കാടൻ , ജോർജ് കാനാട്ട് , വിൻസി കട്ടക്കയം , ബിജു കാപ്പാടൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

KOLAYAD

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

Published

on

Share our post

കോളയാട് : സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനെ പരിഗണിക്കുന്നതായി സൂചന. നിലവിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിശ്ചയിക്കുന്നതിൽ തടസ്സമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ഔദ്യോഗിക വിഭാഗവുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ സുധാകരനോടാണ് ജില്ലാ നേതൃത്വത്തിനും താല്പര്യം.അതേസമയം,മണത്തണ ലോക്കൽ മുൻ സെക്രട്ടറി ടി. വിജയൻ, പേരാവൂർ ലോക്കൽ മുൻ സെക്രട്ടറി കെ. എ. രജീഷ് എന്നിവരും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട് എന്നാണറിയുന്നത്.

19 അംഗ കമ്മറ്റി 21 അംഗ കമ്മിറ്റിയാക്കാനും സാധ്യതയുണ്ട്. കമ്മിറ്റിയിൽ നിന്ന് ഒഴിവായ എം. എസ് അമലിന് പകരം ടി. രഗിലാഷോ ശ്രീജിത്ത് കാരായിയോ വന്നേക്കും. പ്രായാധിക്യം കാരണം രണ്ട് അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. ഇവർക്ക് പകരം കൊട്ടിയൂർ ലോക്കലിൽ നിന്നും കോളയാട് ലോക്കലിൽ നിന്നുമായി രണ്ട് പേരെ ഉൾപ്പെടുത്തും. മുൻ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സുരേഷ് കുമാർ ഇത്തവണ ഏരിയ കമ്മിറ്റിയിൽ മടങ്ങിയെത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കാത്തത് സുരേഷ്‌കുമാറിന് തിരിച്ചടിയാവും. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ ക്രമക്കേട് ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിൽ പ്രധാന ചർച്ചയായി. സംഘം ക്രമക്കേടിൽ ആരോപണ വിധേയനായ ഏരിയ കമ്മിറ്റിയംഗം കെ. ശശീന്ദ്രനെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനമാണുണ്ടായത്.


Share our post
Continue Reading

Trending

error: Content is protected !!