കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകൾ

മട്ടന്നൂര്‍ :കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ലിമിറ്റഡില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരുടെ ഒഴിവിലേക്ക് ഡ്രൈവിങ്ങില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സാധുവായ ഡ്രൈവിങ് ലൈസന്‍സും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും (നിര്‍ദ്ദിഷ്ട മാതൃകയില്‍) സഹിതം മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂലൈ അഞ്ചിന് വൈകിട്ട് നാല് മണിക്ക് മുമ്പായി നേരിട്ട് ഹാജരാകണം.