സഹോദരിയുടെ മരണത്തിന് പിന്നാലെ സഹോദരനും മരിച്ചു

ഇരിട്ടി: സഹോദരി മരിച്ച് രണ്ടാം ദിനം സഹോദരനും മരിച്ചു. കുയിലൂരിലെ പുതിയ വീട്ടില്‍ നാരായണനാണ് (70) മരിച്ചത്.നാരായണന്റെ സഹോദരി കരേറ്റയിലെ പി. ലക്ഷ്മിക്കുട്ടി അമ്മ കഴിഞ്ഞ ഞായറാഴ്ച്ചയാണ് മരിച്ചത്.
ഇവരുടെ സഞ്ചയനം ബുധനാഴ്ച്ച നടക്കാനിരിക്കെയാണ് സഹോദരന്റെ മരണവും. ഭാര്യ: പി.വി കാര്‍ത്യായനി. മക്കള്‍: ദീപ, ദിപേഷ്, ദിലീപ്.മരുമക്കള്‍: സി.വി ബാബു, ശില്‍പ, അപര്‍ണ്ണ.