രാജ്യത്തെ പരമദരിദ്രർ മുസ്ലീങ്ങൾ 

Share our post

ന്യൂഡൽഹി : രാജ്യത്തെ പരമദരിദ്രരായ മതവിഭാഗം മുസ്ലീങ്ങൾ. ദേശീയ സാമ്പിൾ സർവേയുടെ ഭാഗമായ ഓൾ ഇന്ത്യ ഡെബ്‌റ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സർവേ, പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ എന്നിവയുടെ കണക്ക്‌ പ്രകാരം രാജ്യത്തെ പ്രധാന മതങ്ങളിൽ ഏറ്റവും കുറവ്‌ ആസ്‌തിയും -ഉപഭോഗവും മുസ്ലിങ്ങൾക്കിടയിലാണ്‌. മുസ്ലിം വിഭാഗത്തിന്റെ ആസ്‌തിയുടെയും ഉപഭോഗത്തിന്റെയും ശരാശരി മൂല്യം യഥാക്രമം ദേശീയ ശരാശരിയുടെ 87.9ഉം 79ഉം ശതമാനമാണ്‌.

ഹിന്ദുമതത്തിലെന്നപോലെ മതത്തിനുള്ളിൽ സമ്പന്ന–- ദരിദ്ര അസമത്വമുണ്ടെങ്കിലും രൂക്ഷമല്ല. ഹിന്ദു ഒ.ബി.സി വിഭാഗങ്ങളേക്കാൾ താഴയാണ്‌ മുസ്ലിം വിഭാഗത്തിലെ മേൽത്തട്ടിലുള്ളവരുടെ സാമ്പത്തികനില.

2021 ജൂലൈ–- 2022 ജൂലൈയിലെ മുസ്ലിം വിഭാഗത്തിന്റെ ശരാശരി ആളോഹരി ആസ്‌തി, ഉപഭോഗം കേവലം 2170 രൂപയാണെങ്കിൽ ഏറ്റവും ഉയർന്ന സിഖ്‌ മതത്തിൽ ഇത്‌ 3620 രൂപയാണ്‌. ഹിന്ദുമതത്തിൽ 2470 രൂപയും ക്രിസ്‌തുമതത്തിൽ 3194 രൂപയുമാണ്‌. കുടുംബങ്ങളുടെ ശരാശരി ആസ്‌തിമൂല്യത്തിലും ഈ വിടവുണ്ട്‌. വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാത്തതും വിദ്യാഭ്യാസത്തിന്റെ കുറവുമാണ്‌ മുസ്ലിങ്ങളെ പിന്നോട്ടടിക്കുന്നതെന്നും കണക്ക്‌ വ്യക്തമാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!